
ആഗോള ആപ്ലിക്കേഷന്‍ ഇക്കോസിസ്റ്റങ്ങളായ ഗൂഗിളിന്റെ പ്ലേ സ്റ്റോറും ആപ്പിളിന്റെ ആപ്പ് സ്റ്റോറും 2020 ന്റെ ആദ്യ പകുതിയില്‍ 50 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40.6 ബില്യണ്‍ ഡോളറായിരുന്നു. അതില്‍ നിന്ന് 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നോണ്‍ ഗെയിമിംഗ് ആപ്ലിക്കേഷന്‍ ടിന്‍ഡര്‍ ആണ്. ഗെയിമിംഗ് ആപ്ലിക്കേഷന്‍ പബ്ജിയുമാണെന്ന് മൊബൈല്‍ അനലിറ്റിക്സ് കമ്പനിയായ സെന്‍സര്‍ ടവറിന്റെ സ്റ്റോര്‍ ഇന്റലിജന്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ന്റെ ആദ്യ പകുതിയില്‍ 32.8 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ആപ്പ് സ്റ്റോര്‍ വീണ്ടും വരുമാനത്തിന്റെ സിംഹഭാഗം കൈയടക്കി വളര്‍ച്ച 24.7 ശതമായി ഉയര്‍ത്തി. ആപ്ലിക്കേഷനിലെ വാങ്ങലുകള്‍, സബ്സ്‌ക്രിപ്ഷനുകള്‍, പ്രീമിയം അപ്ലിക്കേഷനുകളുടെയും ഗെയിമുകളുടെയും വാങ്ങല്‍ എന്നിവയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിച്ചത്.
പ്ലേ സ്റ്റോറില്‍ നിന്നുള്ള വരുമാനവും ഈ വര്‍ഷം ആദ്യ പകുതിയില്‍ 17.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2019 ല്‍ ഇതേ കാലയളവില്‍ ഇത് 14.3 ബില്യണ്‍ ഡോളറായിരുന്നു. 433 മില്യണ്‍ ഡോളര്‍ വരുമാനമുള്ള ടിന്‍ഡര്‍ വീണ്ടും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ആപ്ലിക്കേഷനായി തുടരുമ്പോള്‍, ഡേറ്റിംഗ് ആപ്ലിക്കേഷനായുള്ള മൊത്തം ഉപയോക്തൃ ചെലവ് 2019 ആദ്യ പകുതിയില്‍ 532 മില്യണ്‍ ഡോളറില്‍ നിന്ന് 19% കുറഞ്ഞു.
ടിന്‍ഡറിനുശേഷം, 431 മില്യണ്‍ ഡോളര്‍ വരുമാനമുള്ള യൂട്യൂബും 421 മില്യണ്‍ ഡോളര്‍ വരുമാനമുള്ള ടിക്ക് ടോക്കും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന മറ്റ് ആപ്ലിക്കേഷനുകളാണ്. എന്നാല്‍ ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍, 2020 ന്റെ ആദ്യ പകുതിയില്‍ 626 ദശലക്ഷം പുതിയ ഇന്‍സ്റ്റാളുകളുള്ള മികച്ച ഗെയിമിംഗ് ഇതര ആപ്ലിക്കേഷനാണ് ടിക് ടോക്ക്.
സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച 59 ആപ്ലിക്കേഷനുകളില്‍ ടിക്ക് ടോക്കും ഉള്‍പ്പെടുന്നു. ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. കോവിഡ് -19 ലോക്ക്ഡൗണ്‍ മൊബൈല്‍ ഗെയിമുകളുടെ ഉപഭോഗത്തിലും വരുമാനത്തിലും വര്‍ദ്ധനവിന് കാരണമായതായി റിപ്പോര്‍ട്ട് കാണിക്കുന്നു.