
ആഗോള ഇകൊമേഴ്‌സ് വില്‍പ്പന വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇകൊമേഴ്‌സ് വിപണിയിലൂടെ ആഗോള തലത്തില്‍ വന്ന മാറ്റങ്ങള്‍ വലുതാണ്. അതിവേഗം വളരുകയും വരുമാനം വര്‍ധിക്കുന്നതും ഇകൊമേഴ്‌സ് വിപണിയുടെ വളര്‍ച്ച ശരിയായ രീതിയിലാണെന്ന് തന്നെ തെളിയിക്കുന്നതാണ്. ഗ്ലോബല്‍ ഇ- കൊമേഴ്‌സ് വില്‍പന 2017 ല്‍ 13 ശതമാനം വളര്‍ന്ന് 29 ട്രില്യണ്‍ ഡോളറായിരുന്നുവെന്ന് പുതിയ UNCTAD കണക്കുകളില്‍ പറയുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംങ്ങുകളുടെ എണ്ണത്തില്‍ സമാനമായ വര്‍ധനവ് 12 ശതമാനത്തില്‍ നിന്ന് 1.3 ബില്യണ്‍ ആയി ഉയര്‍ന്നുവെന്നാണ് പുറത്തു വന്ന കണക്കുകളില്‍ പറയുന്നത്. ബിസിനസ്സ് ടു ബിസിനസ്സ് വളര്‍ച്ചയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്, ഇത് 22% വര്‍ദ്ധിച്ച് 3.7 ട്രില്യണ്‍ ഡോളറായി. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റീട്ടെയില്‍ വ്യാപാരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചൈനയാണ്.