
സ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡായ ഗോ കളേസിന്റെ ഉടമകളായ ഗോ ഫാഷന്‍സ് ഷെയര്‍ അലോട്ട്മെന്റ് പ്രഖ്യാപിച്ചു. അപേക്ഷിച്ചവര്‍ക്ക് അവരുടെ ഷെയര്‍ അലോട്ട്മെന്റ് നില ഓണ്‍ലൈനായി ബിഎസ്ഇ വെബ്സൈറ്റിലോ ഐപിഒയുടെ ഔദ്യോഗിക രജിസ്ട്രാറിലോ പരിശോധിക്കാം. കെഫിന്‍ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു ഐപിഒയുടെ രജിസ്ട്രാര്‍. അതിനാല്‍ കിന്‍ഫ്രായുടെയോ ബിഎസ്ഇയുടെയോ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് നില അറിയാം. ഷെയറുകള്‍ നവംബര്‍ 29ന് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ എത്തും. നവംബര്‍ 30ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.