
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് വലിയ ഓഫര്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ്. മുമ്പ് ഗോ എയര്‍ ആയിരുന്ന എയര്‍ലൈന്‍ 926 രൂപ മുതല്‍ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. എയര്‍ലൈന്‍ ഒരു ട്വീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരി 22 ന് ആരംഭിച്ച ഓഫര്‍ ജനുവരി 27 വരെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് അതുവരെ ബുക്കിംഗിന് സാധുതയുള്ളതാണ്. അതുപോലെ സെപ്റ്റംബര്‍ 11 നും മാര്‍ച്ച് 31 നും ഇടയിലുള്ള വിമാന യാത്രയ്ക്കും ഈ ഓഫര്‍ ലഭിക്കും.
ഈ ഓഫര്‍ മറ്റേതെങ്കിലും ഓഫറുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പ് ബുക്കിംഗുകളില്‍ ഇത് ബാധകമല്ലെന്നും ഗോ ഫസ്റ്റ് അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കുമെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നേരിട്ടുള്ള ആഭ്യന്തര വിമാനങ്ങളില്‍ മാത്രമേ ഈ പ്രമോഷന്‍ ബാധകമാകൂ. സീറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഫര്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് ലഭ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഗോ ഫസ്റ്റ് പറഞ്ഞു.