കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനൊരുങ്ങി ഗോഎയര്‍; കണ്ണൂരില്‍ നിന്ന് ഗോഎയര്‍ പുതിയ സര്‍വീസ് നടത്തിയേക്കും

July 08, 2019 |
|
News

                  കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനൊരുങ്ങി ഗോഎയര്‍; കണ്ണൂരില്‍ നിന്ന് ഗോഎയര്‍ പുതിയ സര്‍വീസ് നടത്തിയേക്കും

മുംബൈ: രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്രാ ആനുകൂല്യം നല്‍കുന്ന വിമാനക്കമ്പനിയായ ഗോഎയര്‍ പുതിയ ഏഴ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.അബുദാബി, മസ്‌ക്കറ്റ് ബാങ്കോക്ക്, ദുബായ്, കുവൈത്ത് എന്നീ അന്താരാഷ്ട്ര സര്‍വീസുകളാണ് ഗോ എയര്‍ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ആരംഭിക്കാന്‍ പോകുന്നത്. കണ്ണൂര്‍, മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നാണ് പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക. ഗോ എയര്‍ പുതിയ അന്താരാഷ്ട്ര സര്‍വീസ് കണ്ണൂരില്‍ നിന്ന് ആരംഭിക്കാന്‍ പോകുന്നത് മലബാറിലുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്.  

അതേസമയം പ്രതിദിന അന്താരാഷ്ട്ര സര്‍വീസ് നടപ്പിലാക്കാനാണ് ഗോഎയര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിലൂടെ ഗോഎയര്‍ ലക്ഷ്യമിടുന്നത്. റെഗലേറ്ററി അനുമതി ലഭിച്ചാലുടന്‍ ജൂലൈ 19 ന് സര്‍വിസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ആബ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയെന്നതാണ് കമ്പനിയുടെ മുന്‍പിലുള്ള പ്രധാന ദൗത്യം. 

അന്താരാഷ്ട തലത്തില്‍ ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കമ്പനി കുവൈത്ത്, ബാങ്കോക്ക്, ദുബായ് എന്നിവടങ്ങളിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്താന്‍ പോകുന്നത്. ദുബായിലേക്കുള്ള സര്‍വീസില്‍ കമ്പനിക്ക് കൂടുതല്‍ നേട്ടം കൊയ്യാന്‍ പറ്റുമെന്നാണ് പറയുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന ഇടങ്ങളില്‍ ശക്തമായ  സാന്നിധ്യം ഉറപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

 

Related Articles

© 2025 Financial Views. All Rights Reserved