
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്കുള്ള ഗോഎയര്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. തിങ്കള്‍ ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ നടക്കുന്നത്. രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന, പ്രമുഖ വിമാന കമ്പനിയായ ഗോ എയറുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ കിയാലിന് സന്തോഷമുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ തുളസീദാസന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാറും പറഞ്ഞിരുന്നു.കണ്ണൂര്‍ വിമാനത്താവളത്തെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ പറ്റുന്ന ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയെന്നാണ് കിയാലിന്റെ ലക്ഷ്യം. ഒപ്പം കണ്ണൂരിന്റെ വികസനവും ഇിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കണ്ണൂരില്‍ നിന്ന് കിയാല്‍ ഉദ്യോഗസ്ഥരും വിമാനത്തവള അധികൃതരും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.