
ഗോഎയറിന്റെ പുതിയ സ്‌കീമില്‍ യാത്രക്കാര്‍ക്കായി വമ്പിച്ച ടിക്കറ്റ് ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു ദശലക്ഷം സീറ്റുകളാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. മെയ് 27 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ആയിരിക്കും ബുക്കിങ്ങുകള്‍ ആരംഭിക്കുക. ത്രീ ഡേ സെയില്‍ ഓഫറില്‍ വണ്‍ മില്ല്യണ്‍ സീറ്റുകളാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജൂണ്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് 899 രൂപ മുതലുള്ള ഓഫറുകള്‍ ലഭ്യമാകുക. ജൂണിലും ഡിസംബറിലും യാത്ര ചെയ്യുന്ന തീയതി, സമയം, യാത്രാ സമയം എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കും. കൂടാതെ, പേടിഎം വാലറ്റ് വഴിയുള്ള പേയ്‌മെന്റിന് 500 രൂപവരെയുള്ള കാഷ്ബാക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നു. 2,499 രൂപ മിനിമം ഇടപാടിന്റെ ടിക്കറ്റ് ബുക്കിംഗിലൂടെയാണ് പേയ്‌മെന്റ് വാലറ്റ് മുഖേന ഓഫര്‍ ലഭ്യമാകുക. മുംബൈ ആസ്ഥാനമായുള്ള ഗോഎയറിന് പ്രതിദിനം 270 വിമാനങ്ങള്‍ സര്‍വീസ് നടക്കുന്നുണ്ട്.