'രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം; ' സാമ്പത്തിക പ്രതിസന്ധിക്ക് പുത്തന്‍ പരിഹാരം നിര്‍ദ്ദേശിച്ച് ബിജെപി നേതാവ്; ഇതിനെ മേശമായി കാണേണ്ട കാര്യമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി

January 16, 2020 |
|
News

                  'രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം; ' സാമ്പത്തിക പ്രതിസന്ധിക്ക് പുത്തന്‍ പരിഹാരം നിര്‍ദ്ദേശിച്ച് ബിജെപി നേതാവ്; ഇതിനെ മേശമായി കാണേണ്ട കാര്യമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി

ഭോപ്പാല്‍: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് സമഗ്ര പരിഹാരവുമായി ബിജെപി നേതാവ്. രൂപയുടെ മൂല്യതകര്‍ച്ച പരിഹരിക്കാനാണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാഗംവുമായ സുബ്രഹ്മണ്യന്‍ സ്വാമി പുതിയ മാര്‍ഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ മൂല്യതകര്‍ച്ചക്ക് പരിഹാരമാകും എന്നാണ് ഇദ്ദേഹം പറയുന്നത്.

മധ്യപ്രദേശിലെ കണ്ട്വയില്‍ പ്രഭാഷണം നടത്തവേ, ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് സ്വാമിയുടെ പുതിയ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്. ഞാനത് ഇഷ്ടപ്പെടുന്നു. ഗണേശ ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു. രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ലെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി.

സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സാമ്പത്തിക രംഗത്തെ വിഷയങ്ങളില്‍ നരേന്ദ്ര മോദി വിശ്വസിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സ്വാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

2019-20 കൊല്ലത്തില്‍ രാജ്യത്തിന്റെ ജിഡിപി ഏഴ് ശതമാനത്തില്‍ എത്തുമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നതെങ്കില്‍ അഞ്ചിന് താഴെയായി ഡിജിപി വളര്‍ച്ച താഴ്ന്നു. ഇത് പതിനൊന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 4.5 ശതമാനമായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved