
കൊച്ചി: കൊച്ചി, ബംഗളുരൂ, മുംബൈ മെട്രോ പദ്ധതികളില്‍ നിന്ന് ഗോദ്റെജ് ഇന്റീരിയോയ്ക്ക് 250 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഈ മെട്രോകളില്‍ സിവില്‍ ഫിനിഷിംഗ്, ക്ലാഡിംഗ്, ബ്ലോക്ക് വര്‍ക്ക്സ്, ഫേസഡ് ഗ്ലേസിംഗ്, മെറ്റല്‍ സീലിംഗ്, അലുമിനിയം ലൂവറുകള്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ വര്‍ക്കുകള്‍, പ്ലംബിംഗ്, റെയിലിംഗ്, ഉദ്യാനനിര്‍മാണം എന്നിവയുള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. കൊച്ചി മെട്രോയിലെ എസ്എന്‍ ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളും മുംബൈ മെട്രോയുടെ ഒമ്പതു സ്റ്റേഷനുകളും ബംഗളുരൂ മെട്രോയുടെ റീച്ച് 3, റീച്ച് 5 മേഖലകളിലെ 12 സ്റ്റേഷനുകളും ഉള്‍ക്കൊള്ളുന്നതാണ് കരാര്‍.
ഇതോടെ കൊച്ചി കൊല്‍ക്കത്ത, ബെംഗളൂരു, മുംബൈ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള നാല് മെട്രോ റെയില്‍ പദ്ധതികളുടെ ഭാഗമാവുകയാണ് രാജ്യത്തെ പ്രമുഖ ഫര്‍ണീച്ചര്‍ സൊലൂഷന്‍ ബ്രാന്‍ഡാണ് ഗോദ്റെജ് ഇന്റീരിയോയെന്ന് കമ്പനി സി.ഒ.ഒ അനില്‍ സെയിന്‍ മാത്തൂര്‍ പറഞ്ഞു. പുതിയ ഓര്‍ഡറുകള്‍ കമ്പനിയുടെ ബി ടു ബി ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ ആയിരത്തയഞ്ഞൂറോളം പദ്ധതികള്‍ ഗോദ്റെജ് ഇന്റീരിയോ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ രൂപകല്‍പ്പന മുതല്‍ നിര്‍വ്വഹണം വരെയുള്ള പൂര്‍ണ സൊലൂഷനാണ് കമ്പനി വാഗ്ദാനം ചെയുന്നത്. പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, പ്രോജക്ട് മാനേജര്‍മാര്‍ എന്നിവരുള്‍പ്പെടുന്നതാണ് ഗോദ്റെജ് ഇന്റീരിയോ ടീം.സിവില്‍ വര്‍ക്ക്സ്, ഇന്റീരിയര്‍, എംഇപി, സുരക്ഷയും നിരീക്ഷണവും, ഗ്രീന്‍ കണ്‍സള്‍ട്ടന്‍സി, എവി സൊല്യൂഷനുകള്‍ തുടങ്ങിയവ കമ്പനിയുടെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.