നാലാം പാദത്തില്‍ 192 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

May 03, 2021 |
|
News

                  നാലാം പാദത്തില്‍ 192 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

ന്യൂഡല്‍ഹി: മികച്ച നഗരങ്ങളിലെ ഭവന വില്‍പ്പന ദുര്‍ബലമായതിനാല്‍ ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് നാലാം പാദത്തില്‍ 192 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം വരുമാനം 60 ശതമാനം ഇടിഞ്ഞ് 508 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,261 കോടി രൂപയായിരുന്നു.

2,041 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ശേഖരം രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 785 കോടി രൂപയുടെ അറ്റ പ്രവര്‍ത്തന പണമൊഴുക്കും ഈ പാദത്തില്‍ രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 'സമ്പദ്വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങളെയും പോലെ റിയല്‍ എസ്റ്റേറ്റ് മേഖലയെയും രണ്ടാം തരംഗം സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ഈ പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ ഈ മേഖല ശക്തമായ വീണ്ടെടുക്കല്‍ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ പിരോജ്ഷ ഗോദ്‌റേജ് പറയുന്നു.

അവതരിപ്പിക്കാനുള്ള പുതിയ പദ്ധതികളുടെയും ശക്തമായ ബാലന്‍സ് ഷീറ്റിന്റെയും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved