
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 34800 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4350 രൂപയാണ് നിരക്ക്. ഇന്നലെയും സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. പവന് 34,400 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.
മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍ നിന്ന് രണ്ടാഴ്ച്ച കൊണ്ട് സ്വര്‍ണ വില പവന് 1400 രൂപ വര്‍ദ്ധിച്ചു. മെയ് ഒന്നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 33400 രൂപയായിരുന്നു മെയ് ഒന്നിലെ സ്വര്‍ണ വില. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ തുറന്ന ജ്വല്ലറികളില്‍ ആളില്ല. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണം.
വിവാഹ സീസണ്‍, അക്ഷയ തൃതീയ എന്നിങ്ങനെ സ്വര്‍ണത്തിന്റെ വമ്പന്‍ വില്‍പന നടക്കേണ്ട രണ്ട് മാസമാണ് കടന്നുപോയിരിക്കുന്നത്. ഈ സമയത്ത് ലോക്ഡൗണ്‍ കാരണം ഒരു ജ്വല്ലറി പോലും തുറന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെറുകിട സ്വര്‍ണകടകള്‍ തുറക്കുകയും ചെയ്‌തെങ്കിലും വിവാഹ സീസണ്‍ തീരാറായി. മാത്രമല്ല പലരും വിവാഹങ്ങളും മറ്റും മാറ്റി വച്ചു. ഇത് ജ്വല്ലറിക്കാര്‍ക്ക് കൂടുതല്‍ തിരിച്ചടിയായി.