
കൊച്ചി: കേരളത്തില്‍ പൊന്നിന് വില കൂടുകയാണ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ഇന്ന് വര്‍ധിച്ചു. പവന് 35,200 രൂപയായി. ഗ്രാമിന് വില 4,400 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 800 രൂപയും ഗ്രാമിന് 100 രൂപയും ഇടിഞ്ഞു. സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 90 പൈസ കൂടി 68.20 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 545.60 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).