
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെസ്വര്‍ണ്ണ ആവശ്യകത 13 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകത 213 ടണ്ണായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതായി ആകെ രേഖപ്പെടുത്തിയത് 189 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകളിലൂടെ ്‌വ്യക്തമാക്കുന്നത്. എന്നാല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 17 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 62,422 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകതയിലുള്ള മൂല്യം 53,260 കോടിയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ജ്വല്ലറികളുടെ സ്വര്‍ണ ആവശ്യകതയിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജ്വല്ലറി വ്യാപാരികളുടെ സ്വര്‍ണ ആവശ്യകത 12 ശതമാനമായി വര്‍ധിച്ച് 169 ടണ്ണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. മുന്‍വര്‍ഷം ജ്വല്ലറികളുടെ സ്വര്‍ണ ആവശ്യകത ഏകദേശം 150 ടണ്ണായിരുന്നു. എന്നാല്‍ ജ്വല്ലറികളിലെ സ്വര്‍ണ്ണ ആവശ്യകതയിലെ മൂല്യത്തില്‍ 17 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറികളുട സ്വര്‍ണ്ണ ആവശ്യകതയിലുള്ള മൂല്യം 49,380 കോടി രൂപയായി അധികരിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സ്വര്‍ണ ആവശ്യകത അധികരിച്ചതോടെ ഇന്ത്യ 28 ശതമാനത്തോളം സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 274 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇക്കാലയളവ് വരെ ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്തത് 193 ടണ്‍ സ്വര്‍ണമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ്ണ ആവശ്യകത 372 ടണ്ണായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വ്യപാരത്തിലുള്ള ഉണര്‍വാണ് ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത വര്‍ധിക്കാനിടയായത്.