സ്വര്‍ണ വിപണി മെച്ചപ്പെട്ടു; ഏപ്രില്‍ മാസത്തിലെ സ്വര്‍ണ്ണ ഇറക്കുമതി 6.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

May 17, 2021 |
|
News

                  സ്വര്‍ണ വിപണി മെച്ചപ്പെട്ടു; ഏപ്രില്‍ മാസത്തിലെ സ്വര്‍ണ്ണ ഇറക്കുമതി 6.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പ്പന നടക്കാറുളള അക്ഷയ തൃതീയ നാളില്‍ ഈ വര്‍ഷം വളരെ കുറഞ്ഞ വില്‍പ്പനയാണ് നടന്നത്. ആഭ്യന്തര കറന്റ് അക്കൗണ്ട് കമ്മിയെ (സിഎഡി) ബാധിക്കുന്ന സ്വര്‍ണ്ണ ഇറക്കുമതി ആഭ്യന്തര ഡിമാന്‍ഡിലെ വര്‍ദ്ധനവ് മൂലം ഏപ്രില്‍ മാസത്തില്‍ 6.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2020 ഏപ്രിലില്‍ സ്വര്‍ണ്ണ ഇറക്കുമതി 2.83 മില്യണ്‍ ഡോളറായിരുന്നു (21.61 കോടി രൂപ). സ്വര്‍ണ്ണ ഇറക്കുമതിയുടെ വര്‍ധന 2021 ഏപ്രിലില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 15.1 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.76 ബില്യണ്‍ ഡോളറായിരുന്നു.
 
ആഭ്യന്തര ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് സ്വര്‍ണ്ണ ഇറക്കുമതിയെ ഉയര്‍ത്തുന്നു, എന്നിരുന്നാലും കൊവിഡ് -19 ന്റെ രണ്ടാം തരംഗം വരും മാസങ്ങളില്‍ ആവശ്യത്തെ ബാധിച്ചേക്കാം. സാധാരണയായി, 30-40 ടണ്‍ സ്വര്‍ണം അക്ഷയ തൃതീയയുടെ ശുഭദിനത്തില്‍ വില്‍ക്കാറുണ്ട്, എന്നാല്‍ ഇത്തവണ ഒരു ടണ്ണില്‍ താഴേക്ക് ഇത് എത്തിയതായാണ് കണക്കാക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ഇന്ത്യ കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് നീങ്ങി, ഡിസംബര്‍ പാദത്തില്‍ ഈ വിടവ് 1.7 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ജിഡിപിയുടെ 0.2 ശതമാനമാണ്. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ, ഇത് പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യത്തിനാണ്. രത്ന, ജ്വല്ലറി കയറ്റുമതി ഏപ്രിലില്‍ 3.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2020 ഏപ്രിലില്‍ ഇത് 36 മില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ കയറ്റുമതിയെ സാരമായി ബാധിച്ചു.

രാജ്യം പ്രതിവര്‍ഷം 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. മഞ്ഞ ലോഹത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി സര്‍ക്കാര്‍ കുറച്ചതോടെ (7.5 ശതമാനം കസ്റ്റംസ് തീരുവയും 2.5 ശതമാനം കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ് സെസും) ഇറക്കുമതി വര്‍ദ്ധിക്കാനാണ് സാധ്യത.

Related Articles

© 2024 Financial Views. All Rights Reserved