
ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ ഇറക്കുമി കുറഞ്ഞതായി കണക്കുകള്‍. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 6.7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 23 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വര്‍ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തി ഇടിവ് വ്യാപാര കമ്മി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 118 ബില്യണ്‍ ഡോളറോളം വ്യാപാര കമ്മിയില്‍ കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
അതേസമയം മുന്‍വര്‍ഷത്തില്‍ രാജ്യത്തെ സ്വര്‍ണത്തിലുള്ള ഇറക്കുമതി 24.73 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വ്യാപാര കമ്മി 148.23 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതേസമയം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സ്വര്‍ണ ഇറക്കുമതിയില്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നതും, ആഗോള വിപണി രംഗത്തെ ചില അസ്വാരസ്യങ്ങളുമാണ് ഇപ്പോള്‍ ഉണ്ടാകാന്‍ കാരണമായിട്ടുള്ളത്. എന്നാല്‍ രാജ്യം പ്രതിവര്‍സം 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സ്വര്‍ണ ഇറക്കുമതിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ജ്വല്ലറി മേഖലകളിലാണ് സ്വര്‍ണ വ്യാപാരം കൂടുതലായും നടക്കുന്നത്. മാത്രമല്ല, ജ്വല്ലറി മേഖലയില്‍ മാത്രം ആകെ സ്വര്‍ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 12.5 ശതമാനത്തോളമാണെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എ്ന്നാല്‍ ഉയര്‍ന്ന തീരുവ മൂലം രാജ്യത്തെ സ്വര്‍ണ വ്യാപാരത്തില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ഉയര്‍ന്ന തീരുവ കേന്ദ്രസര്‍ക്കാര്‍ ഈടാക്കിയതോടെ വിവിധ സ്വര്‍ണ കമ്പനികള്‍ അയല്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അതേസമയം ഇറക്കുമതി തീരുവ നാല് ശതമാത്തോളം കുറവ് വരുത്തണമെന്നാണ് ജെംപ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ജെംസ് ആന്‍്ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ജ്ല്ലറികളുടെ സ്വര്‍ണ കയറ്റുമതി 6.4 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 27.9 ബില്യണ്‍ ഡോളറിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.