ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയിലും ഇടിവ്; ഇറക്കുമതിയും കുറഞ്ഞു; മാന്ദ്യം സ്വര്‍ണ വ്യാപാരത്തെയും പിടികൂടി

January 03, 2020 |
|
News

                  ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയിലും ഇടിവ്; ഇറക്കുമതിയും കുറഞ്ഞു; മാന്ദ്യം സ്വര്‍ണ വ്യാപാരത്തെയും പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണവിലയിലുണ്ടായ ചാഞ്ചാട്ടമാണ് ഇതിന്ന് പ്രധാന കാരണം.  2019 ല്‍ ഇന്ത്യയുടെ സ്വാര്‍ണ ഇറക്കുമതി 12 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മൂന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദങ്ങളാണ് ഇന്ത്യയുടെ സ്വര്‍ണ വിപണിയില്‍ കുറവ് വരാന്‍ കാരണമായത്.  

ലോകത്തിലേറ്റവും സ്വര്‍ണ ഉപഭോകതൃ രാജ്യമായ ഇന്ത്യയുടെ ആവശ്യകതയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെ്ന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ത്യ 2019 ല്‍ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ അളവ്  831 ടണ്ണാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മുന്‍ വര്‍ഷം ഏകദേശം 944 ടണ്ണാണ് സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇതോടെ ഇറക്കുമതി മൂല്യം രണ്ട് ശതമാനം ഇടിഞ്ഞ് ഇറക്കുമതി മൂല്യം 31.22 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

അതേസമയം സ്വര്‍ണ വില്‍പ്പനയിലും നടപ്പുവര്‍ഷം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചണ്ടിക്കാട്ടുന്നത്. മാന്ദ്യം മൂലം രാജ്യത്തെ വിപണി കേന്ദ്രങ്ങളെയെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഹിന്ദു വിശ്വാസ പ്രകാരം വിലയേറിയ ലോഹങ്ങള്‍ മുതല്‍ പാത്രങ്ങള്‍ വരെയുള്ള വസ്തുക്കള്‍ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല ദിവസാമായി കാണപ്പെടുന്ന ദീപാവലിക്ക് മുമ്പുള്ള 'ദന്തേരസ്' ദിനത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 40 ശതമാനം ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ദിനങ്ങളില്‍ രേഖപ്പെടുത്തിയത്. മാന്ദ്യം മൂലം വിപണികളില്‍ നേരിട്ട പ്രതിസന്ധിയാണ് സ്വര്‍ണ വ്യാപാരത്തെയും ബാധിച്ചതെന്നാണ് വിലയിരുത്തല്‍.  

കോണ്‍ഫെഡറേന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2019 ലെ ധന്തേരസ് ദിനത്തില്‍  6,000 കിലോഗ്രാം സ്വര്‍ണമാണ് വിറ്റഴിച്ചത്. ഏകദേശം  2,500  കോടി രൂപയോളമടുത്ത് വരുമിത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ വന്‍ നേട്ടമാണ് സ്്വര്‍ണ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്.  17,000 കിലോഗ്രാം സ്വര്‍ണമാണ് കഴിഞ്ഞവര്‍ഷം ധന്തേരസ് ദിനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 5,550 കോടി രൂപയുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടത്തിയത്. 

അതേസമയം സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത് മൂലമാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ വിലിയിരുത്തുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ധന്തരേസ് ദിനത്തില്‍ സ്വര്‍ണ വ്യാപാരത്തില്‍ ഉണ്ടായത്. 35-40 ശതമാനം ഇടിവാണ് സ്വര്‍ണം, വെള്ളി അടക്കമുള്ള വ്യാപാരത്തില്‍ രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved