
സ്വര്‍ണ വില ഈ വര്‍ഷം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 25 ശതമാനം വര്‍ധനവിനെത്തുടര്‍ന്ന് ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഈ വര്‍ഷം 20 ശതമാനം ഉയര്‍ന്നു. കൊറോണ വൈറസ് പ്രതിസന്ധി, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, ആഗോള സാമ്പത്തിക ഉത്തേജനം, യുഎസ്-ചൈന പിരിമുറുക്കങ്ങള്‍, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് ആഭ്യന്തര വിലയില്‍ വര്‍ദ്ധനവിന് കാരണമായത്. വെള്ളിയാഴ്ച എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ വില 10 ഗ്രാമിന് 47,355 രൂപയായി കുറഞ്ഞു. വെള്ളി കിലോയ്ക്ക് 900 രൂപ കുറഞ്ഞ് 47,741 രൂപയായി. കഴിഞ്ഞ മാസം ഇന്ത്യയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 48,000 രൂപ വരെ വില ഉയര്‍ന്നിരുന്നു.
ഉയര്‍ന്ന വില, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊറോണ വൈറസ് പ്രതിസന്ധി എന്നിവ ഇന്ത്യയില്‍ സ്വര്‍ണ്ണ ആവശ്യകതയെ സാരമായി ബാധിച്ചു. ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നു. ഔദ്യോഗിക ആഭ്യന്തര വിലയേക്കാള്‍ ഇന്ത്യന്‍ ഡീലര്‍മാര്‍ ഔണ്‍സിന് 20 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദുര്‍ബലമായ ഉപഭോക്തൃ ആവശ്യം സ്വര്‍ണത്തിന്റെ വില കുറയ്ക്കാന്‍ കാരണമാകുമെങ്കിലും സുരക്ഷിത താവളം എന്ന നിലയിലുള്ള നിക്ഷേപ ഡിമാന്‍ഡ് സ്വര്‍ണത്തെ പിന്തുണയ്ക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയും വൈറസ് ആശങ്കകളും മൂലം സുരക്ഷിത നിക്ഷേപ താവളം എന്ന നിലയില്‍ സ്വര്‍ണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തില്‍, സ്‌പോട്ട് സ്വര്‍ണ്ണ വില ഈ ആഴ്ച 2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,730.19 ഡോളറിലെത്തിയിരുന്നു.
ഭൗതിക ആവശ്യകത കുറഞ്ഞെങ്കിലും ഇന്ത്യയില്‍ സ്വര്‍ണത്തിനുള്ള നിക്ഷേപ ആവശ്യം കുതിച്ചുയര്‍ന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനും കൊറോണ വൈറസ് പ്രതിസന്ധിക്കും ഇടയില്‍ നിക്ഷേപകര്‍ സുരക്ഷിത താവള ഓപ്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കിയതിനാല്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ മെയ് മാസത്തില്‍ 815 കോടി രൂപയുടെ നേട്ടം കൈവരിച്ചു. 2019 ഓഗസ്റ്റ് മുതല്‍ സ്വര്‍ണ്ണ ഇടിഎഫ് വിഭാഗത്തില്‍ 3,299 കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്.
ആഗോളതലത്തില്‍, നിക്ഷേപക ആവശ്യം പ്രതിഫലിപ്പിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ 0.5 ശതമാനം ഉയര്‍ന്ന് 1,135.05 ടണ്ണായി. വ്യാഴാഴ്ച ഇത് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും ഇന്ത്യയിലെ നിക്ഷേപകരുടെ ആകര്‍ഷണം നേടി. മെയ് മാസത്തെ സ്വര്‍ണ്ണ ബോണ്ടുകള്‍ 1,168 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചു. വിപണികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍, പല നിക്ഷേപകരും പണം സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നതായി വിശകലന വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നലെ മുതല്‍ പവന് 35000 രൂപയാണ് സ്വര്‍ണ വില. ഒരു ഗ്രാമിന് 4375 രൂപയാണ് നിരക്ക്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ 11ന് രേഖപ്പെടുത്തിയിരുന്നു. പവന് 35120 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ 6,7.8 തീയതികളില്‍ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.