
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വര്‍ണ ഖനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ 3,000 ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയന്നൊണ് റിപ്പോര്‍ട്ട്. അതേസമയം നിലവിലെ സ്വര്‍ണ വിലയനുസരിച്ച് ഇവിടെയുള്ള ആകെ സ്വര്‍ണ ഖനിയുടെ മൂല്യം 12 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണം കണ്ടെത്തിയ കുന്നിന്റെ വിസ്തീര്‍ണ്ണം 108 ഹെക്ടര്‍ വരും. ധാതു സൈറ്റുകളുടെ ജിയോ ടാഗിംഗിനായി ഏഴ് അംഗ സംഘത്തെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഖ്‌നൗ മൈനിംഗ് വകുപ്പിന് സമര്‍പ്പിക്കും.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യുടെ ഒരു സംഘം ഈ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ക്വാറി പ്രദേശത്ത് ജി.എസ്.ഐ ഏരിയല്‍ സര്‍വേ നടത്തുന്നുണ്ട്.
ഖനനത്തിനായി വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഈ പ്രദേശത്ത് വനംവകുപ്പിന് ഭൂമിയുണ്ട്. അതേസമയം 1992-93 കാലഘട്ടത്തില്‍ സോണ്‍ഭദ്രയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതിന്റെ നടപടികള്‍ 1992 ല്‍ ആരംഭിച്ചിരുന്നതുമാണ്. ഇ-ടെന്‍ഡറിംഗ് വഴി ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകള്‍ ശരിയാണെങ്കില്‍, ഇന്ത്യയുടെ സ്വര്‍ണ്ണ ശേഖരം യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യുജിസി) കണക്കുകള്‍ പ്രകാരം 8,133.5 ടണ്ണുമായി അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചിട്ടുള്ള രാജ്യം. ജര്‍മ്മനി 3,366 ടണ്ണും ഐഎംഎഫ് 2,814 ടണ്ണുമാണ്. ഇറ്റലി (2,451.8 ടണ്‍ സ്വര്‍ണവും, ഫ്രാന്‍സ് 2.436 ടണ്‍ സ്വര്‍ണവുമാണ് കൈവശം വെച്ചിട്ടുള്ളത്.
എന്നാല്‍ സോണ്‍ പഹാദിയിലെ നിക്ഷേപം 2,943.26 ടണ്ണാണെന്നും ഹാര്‍ഡി ബ്ലോക്കില്‍ 646.16 കിലോഗ്രാം നിക്ഷേപമുണ്ടെന്നാണ് അധികൃതര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടിലൂടെ ചൂണിട്ക്കാട്ടുണ്ടുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും ഹെലികോപ്റ്റര്‍ വഴി വൈദ്യുതകാന്തിക, സ്പെക്ട്രോമീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ജിയോഫിസിക്കല്‍ സര്‍വേ നടക്കുന്നുണ്ട്. ഈ പ്രദേശത്തെ വിലയേറിയ ധാതുക്കളുണ്ടെന്ന റിപ്പോര്‍ട്ടും ഉണ്ട്. അതേസമയം വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്വര്‍ണ ശേഖരം നിലവില്‍ 626 ടണ്‍ ആണ്. നലിവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ശേഖരം12 ലക്ഷം കോടിയായി ഉയരുകയും ചെയ്യും.