
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ വന്‍വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കുറഞ്ഞത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 4 ദിവസവും സ്വര്‍ണ വില താഴേക്ക് പോയെങ്കിലും ഒറ്റദിവസത്തെ വര്‍ധന ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയായി.
കഴിഞ്ഞ മാസം ഒന്‍പതിന് 40,560 രൂപ രേഖപ്പെടുത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്നലെ വില ഉയര്‍ന്നത്. ഇന്ന് വീണ്ടും കുറയുകയായിരുന്നു. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ് ഇന്നത്തെയും വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 72 രൂപയാണ് ഇന്നത്തെ വില.