
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37760 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 1000 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപയുടെ കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്ന് വിപണനം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രില്‍ 30 ന് രണ്ട് തവണ വില കുറച്ചത് എന്ന് എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു.