സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഗ്രാമിന് 4420 രൂപ

July 02, 2021 |
|
News

                  സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഗ്രാമിന് 4420 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 160 രൂപ കൂടി 35,360 രൂപയായി. 4420 രൂപയാണ് ഗ്രാമിന്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയില്‍ വര്‍ധനവുണ്ടായി. ഒരു ട്രോയ് ഔണ്‍സിന് 1,778.75 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.36 ശതമാനം വര്‍ധിച്ച് 47,209 രൂപയുമായി. 

 

Related Articles

© 2025 Financial Views. All Rights Reserved