
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായി മൂന്നുദിവസം വില കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും ഉയര്‍ന്നിരുന്നു.