
തിരുവനന്തപുരം: ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയുടെ കുതിച്ചുചാട്ടമാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38480 രൂപയായി. ജൂണ്‍ ആരംഭിച്ചത് മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4810 രൂപയായി. ഇന്നലെ 10 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 45 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3930 രൂപയായി. ഇന്നലെ 5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.