
തുടര്‍ച്ചയായി മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 31 മുതല്‍ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയും എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ചു ജൂലൈ മാസം സ്വര്‍ണ വിപണി മുന്നേറ്റം നേടിയിരുന്നു പവന് 1000 രൂപയുടെ വര്‍ധന ആണ് ജൂലൈയില്‍ സ്വര്‍ണത്തിന് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,816.01 ഡോളറിലെത്തി. അടുത്ത കുതിപ്പിനായി ക്രമപ്പെടുന്ന സ്വര്‍ണത്തിന്.1830 ഡോളറാണ് അടുത്ത ലക്ഷ്യമെന്ന് വിദഗ്ധര്‍.