
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. പവന് 320 രൂപ വര്‍ദ്ധിച്ച് 37840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. 2021ലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്.
ജനുവരി 4ന് ഇന്ത്യയില്‍ സ്വര്‍ണ വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു. അന്താരാഷ്ട്ര സ്‌പോട്ട് വിലയിലെ വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം. ആഗോള കൊവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുകയും രാജ്യങ്ങള്‍ കൂടുതല്‍ ലോക്ക്ഡൗണുകളിലേക്ക് നീങ്ങുകയും ചെയ്തതാണ് വില വര്‍ദ്ധനവിന് കാരണം.
മള്‍ട്ടി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1.05 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 50,771 രൂപയായി. വെള്ളി വില 2.2 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 69650 രൂപയായി. ആഗോള കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് സൂചന നല്‍കി. അതേസമയം തലസ്ഥാനമായ ടോക്കിയോയ്ക്കും പരിസര പ്രദേശങ്ങള്‍ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കി.