
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് കുറവ് വന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,920 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,490 രൂപയാണ് ഇന്നത്തെ വില. പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയാണ് ഉയര്‍ന്നത്. ജനുവരി രണ്ടിനും വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് 280 രൂപ വീണ്ടും കുറഞ്ഞത്.