
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38160 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4770 ആയി. ദിവസങ്ങളായി സ്വര്‍ണവിപണയില്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശമാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണി നഷ്ടത്തിലാണ്.