
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. 38240 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ബാങ്ക് അവധിയുടെ കൂടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ശനിയാഴ്ച സ്വര്‍ണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38360 രൂപയുമായിരുന്നു വില. എന്നാല്‍ ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. 4810 രൂപയായിരുന്നു അന്ന് സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു ഏപ്രില്‍ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഏപ്രില്‍ ഒന്നിനാണ് ഉണ്ടായിരുന്നത്.