
സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ വീണ്ടും കൂടി. ഇതോടെ 35,200ല്‍ നിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 4420 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,789.07 ഡോളറാണ് നിലവിലെ വില.