തുടര്‍ച്ചയായി ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

December 04, 2021 |
|
News

                  തുടര്‍ച്ചയായി ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപ. ഗ്രാമിന് 30 രൂപ കൂടി 4475 ആയി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപ താഴ്ന്നിരുന്നു. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് ഇന്നലെ താഴ്ന്നത്.

Read more topics: # Gold Price,

Related Articles

© 2025 Financial Views. All Rights Reserved