
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 4515ല്‍ എത്തി. പുതു വര്‍ഷത്തില്‍ ഉയര്‍ന്ന സ്വര്‍ണ വില ഇന്നലെ കുറഞ്ഞിരുന്നു. പവന് 280 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. ഇന്നലെ പവന് 35920 രൂപയായിരുന്നു. ഇനിയും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍.