
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നാണ് വീണ്ടും ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപ. ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില. അതേ നിലവാരത്തിലേക്കാണ് ഇന്നും വില എത്തിയിരിക്കുന്നത്. നവംബര്‍ രണ്ടിന് വില കൂടി. പിന്നീട് പവന് 200 രൂപ കുറഞ്ഞ് രണ്ട് ദിവസമായി മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്.