
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഒരു ഗ്രാമിന് 4495 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു വില. വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 61.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 491.20 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 614 രൂപയും ഒരു കിലോഗ്രാമിന് 61,400 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 66,100 രൂപയായിരുന്നു വില.