
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണം പവന് 33,360 രൂപയായി. ഗ്രാമിന് വില 4,170 രൂപ. വെള്ളിയാഴ്ച്ച 33,160 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരവും ഇതുതന്നെ. കഴിഞ്ഞ ആറ് ദിവസം കൊണ്ട് പവന് 1,080 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത്.
ഫെബ്രുവരിയിലും സ്വര്‍ണം പവന് 2,640 രൂപ കുറയുകയുണ്ടായി. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 65.70 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 525.60 രൂപ.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിയുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും പൊന്നിന്റെ വില കുറയുന്നത്. വെള്ളിയാഴ്ച്ച സ്വര്‍ണം ഔണ്‍സിന് 2 ശതമാനം വിലയിടിവ് സംഭവിച്ച് 1,693.79 ഡോളറിലെത്തി. ഈ വാരം മാത്രം 2 ശതമാനത്തിലേറെ തകര്‍ച്ചയാണ് സ്വര്‍ണം നേരിടുന്നത്. ഇതേസമയം, വെള്ളി നിരക്ക് ഔണ്‍സിന് 0.2 ശതമാനം വര്‍ധനവോടെ 25.35 ഡോളറിലെത്തിയത് കാണാം. എന്നാല്‍ ഈ ആഴ്ച്ചയിലെ പൂര്‍ണ ചിത്രം പരിശോധിച്ചാല്‍ 5 ശതമാനത്തോളം ഇടിവ് വെള്ളിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കാര്യമായി വര്‍ധിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷം 6 മാസം കൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് വില 11,000 രൂപയോളം കുറഞ്ഞത് കാണാം. കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 77,800 രൂപ രേഖപ്പെടുത്തിയ വെള്ളിയിലും 10,000 രൂപയുടെ വിലയിടിവ് സംഭവിച്ചു. യുഎസ് ബോണ്ട് വരുമാനം വര്‍ധിക്കുന്നതും ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതുമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വീഴ്ച്ചയ്ക്കുള്ള കാരണം. നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുമ്പോള്‍ നിക്ഷേപകര്‍ പലിശ കിട്ടാത്ത സ്വര്‍ണത്തില്‍ നിന്നും മാറി ചിന്തിക്കുന്നു. പത്തു വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ 1.5 ശതമാനം കുതിപ്പാണ് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്.