
തിരുവനന്തപുരം: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണ വില പിന്നീട് ഉയരുകയാണ് ഉണ്ടായത്. അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.