
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്. 20 രൂപ ഉയര്‍ന്ന് 4800 രൂപയാണ് ഇന്ന് വില. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38240 രൂപയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നത്.