കയറിയിറങ്ങി സ്വര്‍ണ വില; പവന് 36,640 രൂപ

June 07, 2021 |
|
News

                  കയറിയിറങ്ങി സ്വര്‍ണ വില;  പവന് 36,640 രൂപ

തുടര്‍ച്ചയായി രണ്ടു ദിവസം ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4590 രൂപയിലും പവന് 36,720 രൂപയിലുമായിരുന്നു ശനിയാഴ്ച മുതല്‍ വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ 3ന് രേഖപ്പെടുത്തിയ  36,960 രൂപയും ഏറ്റവും കുറവ് ജൂണ്‍ 4ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.

കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍  നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി സ്വര്‍ണ കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതോടെ റീട്ടെയ്ല്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണവ്യാപാരികള്‍. അതേ സമയം രാജ്യാന്തര വിപണിയില്‍ വ്യാഴാഴ്ച ബോണ്ട് മുന്നേറ്റത്തെ തുടര്‍ന്ന് വീണ സ്വര്‍ണം 1900 നിരക്കിലേക്ക് തിരിച്ചെത്തിയത് ബോണ്ട് വരുമാനം ക്രമപ്പെട്ടതിനെ തുടര്‍ന്നാണ്. ഈയാഴ്ചയിലും ബോണ്ട് വരുമാനത്തിലെ കയറ്റിറക്കങ്ങളായിരിക്കും സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുക.

Related Articles

© 2025 Financial Views. All Rights Reserved