ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 38,080 രൂപയായി

June 07, 2022 |
|
News

                  ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 38,080 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,760 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 88 രൂപ വര്‍ധിച്ച് 38,280 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

മേയ് 25ന് രേഖപ്പെടുത്തിയ 38,320 രൂപയാണ് കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,841.60 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 120.2 ഡോളറായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില ഇന്ന് ഗ്രാമിന് 67.70 രൂപയായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved