
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ വില. പവന് 80 രൂപ കുറഞ്ഞ് 35,520 ആണ് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില പത്തു രൂപ കുറഞ്ഞ് 4440ല്‍ എത്തി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.