
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു ഗ്രാമിന് 4460 രൂപയും പവന് 35680 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.
കൊവിഡ്-19 പകര്‍ച്ചവ്യാധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. മൂന്നു ദിവസമായി പവന് വര്‍ധിച്ചത് 660 രൂപയാണ്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളില്‍ ആയിരുന്നു.പവന് 35,040 എന്ന നിരക്കിലായിരുന്നു വില. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡിന്റെ പിന്തുണയില്‍ ഇന്നലെ രാജ്യാന്തര സ്വര്‍ണ വില 1800 ഡോളര്‍ കടമ്പ കടന്ന് മുന്നേറിയിരുന്നു. വില ഇനിയും വര്‍ധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.