സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 33,320 രൂപ

March 09, 2021 |
|
News

                  സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 33,320 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,687.90 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്ന് നില്‍ക്കുന്നതും ഡോളറിന്റെ മൂല്യവര്‍ധനവുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയില്‍ 0.3 ശതമാനം വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved