സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

September 09, 2021 |
|
News

                  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 4400 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 35,200 രൂപയായും കുറഞ്ഞു. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് സ്വര്‍ണമിപ്പോള്‍. എംസിഎക്‌സില്‍ ഒക്‌ടോബറിലെ സ്വര്‍ണത്തിന്റെ കോണ്‍ട്രാക്ടില്‍ 0.26 ശതമാനത്തിന്റെ ഇടിവുണ്ടായി.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 1,789.39 ഡോളറായി കുറഞ്ഞു. യുഎസ് കേന്ദ്രബാങ്ക് ആസ്തി വാങ്ങലിന്റെ വേഗം കുറക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇത് സ്വര്‍ണവിലയെ സ്വാധീനിച്ചുവെന്നാണ് വിദ്ഗധരുടെ വിലയിരുത്തല്‍. കോവിഡിന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുമെന്ന ആശങ്ക പല സമ്പദ്‌വ്യവസ്ഥകളുടേയും വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

Related Articles

© 2025 Financial Views. All Rights Reserved