
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി.
യുഎസിലെ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50 ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.