
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില ഉയര്‍ന്നത്. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,280 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4410 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്. അവിടെ നിന്നാണ് ഇന്ന് നേരിയ വര്‍ധനയുണ്ടായത്. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.