സ്വര്‍ണ വിലയില്‍ വര്‍ധന; നിരക്ക് അറിയാം

March 12, 2022 |
|
News

                  സ്വര്‍ണ വിലയില്‍ വര്‍ധന; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,720 രൂപ. ഗ്രാമിന് 20 രൂപ കൂടി 4840 ആയി. മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുകയറുകയായിരുന്നു. ഈ മാസം ഒന്‍പതിന് വില 40,560 രൂപ വരെയെത്തി. സമീപ ദിവസങ്ങളിലെ റെക്കോര്‍ഡ് ആണ് ഇത്. ഒന്‍പതിന് ഉച്ചയ്ക്കു ശേഷം കുറഞ്ഞ വില പത്തിന് 38,560ല്‍ എത്തിയിരുന്നു. തുടര്‍ന്നു മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വര്‍ധന.

Related Articles

© 2025 Financial Views. All Rights Reserved