3 ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

April 12, 2022 |
|
News

                  3 ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 960 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്‍ വില. ഇതു പിന്നീട് കുറഞ്ഞ് 38,240 വരെ എത്തി. പിന്നീടു പടിപടിയായി വര്‍ധിക്കുകയായിരുന്നു.

Read more topics: # Gold Price,

Related Articles

© 2025 Financial Views. All Rights Reserved