
സംസ്ഥാനത്ത് മൂന്നുദിവസമായി ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണത്തിന് വില ഇടിഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഗ്രാമിന് 4,475 രൂപയിലും പവന് 35,800 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡിന്റെ തളര്‍ച്ചയും, വിപണിയിലെ ആശങ്കകളും, ഡെല്‍റ്റ വൈറസ് ഭീതിയും സ്വര്‍ണത്തിനും മുന്നേറ്റ സാധ്യതയൊരുക്കുന്നു. മികച്ച അടിത്തറയിട്ടു കഴിഞ്ഞ സ്വര്‍ണത്തിന്റെ അടുത്ത ലക്ഷ്യം 1830 ഡോളറാണ് എന്ന് വിദഗ്ധര്‍ പറഞ്ഞു.