
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. പവന് 80 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,370 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 34,960 രൂപയും. ഓഗസ്റ്റ് 12 ന്, ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,755 ഡോളറാണ് നിരക്ക്.