സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 36,880 രൂപയായി

November 13, 2021 |
|
News

                  സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 36,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 160രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. രണ്ട് ദിവസം മുന്‍പാണ് പവന് 560 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,720 രൂപയായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved