
കൊച്ചി: സ്വര്‍ണം പവന് 360 രൂപ കുറഞ്ഞ് 36,600 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,575 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. രാജ്യാന്തര തലത്തില്‍ യുഎസ് ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കുന്നതും യു എസില്‍ ബൈഡന്റെ നേതൃത്വത്തില്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജക നടപടികള്‍ കൈകൊള്ളുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണ്ണത്തിന്റെ തിളക്കത്തിന് മാറ്റ് കുറയ്ക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മിക്കരാജ്യങ്ങളും ഈ മാസം തന്നെ വാക്സിനേഷന്‍ നടപടികള്‍ ശക്തമാക്കും. ഇതോടെ വിപണിയിലെ അനിശ്ചിതത്വത്തിനും പ്രതിസന്ധിയ്ക്കും അയവു വരുമെന്ന പ്രതീക്ഷയാണ് പ്രതിസന്ധികളില്‍ പിടിച്ചു മുന്നേറുന്ന സ്വര്‍ണത്തിന് വിനയാകുന്നത്. ഇന്ത്യയില്‍ സ്വര്‍ണ നിക്ഷേപ നിയന്ത്രണ നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരുന്നതും സ്വര്‍ണത്തിന് അനിശ്ചിതത്വമേകുന്നു.